'പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷിക്കും'
ആലപ്പുഴ: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷിതത്വത്തിനായി നിയമസഭയിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തുമെന്ന് എ.എം.ആരിഫ് എം.എല്‍.എ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ജേര്‍ണലിസ്റ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകരുടെ വിഷമതകള്‍ സര്‍ക്കാരിന്റെ മുന്നില്‍ പലപ്പോഴും വിഷയമായി എത്താതിരുന്നതാണ് പരിഹാരങ്ങള്‍ക്ക് തടസമായത്. ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കെ.ജെ.യു ജില്ല പ്രസിഡന്റ് വി. അജാമിളന് അധ്യക്ഷനായി. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന് ദേശീയ കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി, ഡി.സി.സി മുന്‍ പ്രസിഡന്റ് എ.എ ഷുക്കൂര്‍, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്റ് അഡ്വ. വി. മോഹന്‍ദാസ്, കെ.ജെ.യു ജില്ല സെക്രട്ടറി വാഹിദ് കറ്റാനം, സംസ്ഥാന കമ്മിറ്റിയംഗം അജിത്ത് അമ്പലപ്പുഴ, ട്രഷറര്‍ സുരേഷ് കുമാര്‍ മാന്നാര്‍, ജില്ലാ വൈസ് പ്രസിഡന്റ് വി. പ്രതാപ്, ജോയിന്റ് സെക്രട്ടറി സി. ഹരിദാസ്, സാലി പുന്നപ്ര സംസാരിച്ചു.
മാര്ച്ചിലുംധര്ണയിലും ജില്ലയിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."