പൈപ്പു നന്നാക്കുന്നതിനിടെ ജല അതോരിറ്റി ജീവനക്കാരനെ ഗുണ്ടാസംഘം അക്രമിച്ചു
മട്ടാഞ്ചേരി: തോപ്പുംപടി റോഡിലെ ജല അതോരിറ്റിയുടെ പൊട്ടിയ പൈപ്പു നന്നാക്കുന്നതിനിടെ ജീവനക്കാരനെ ഗുണ്ടാസംഘം നടുറോഡില്‍ അക്രമിച്ചതായി പരാതി. പള്ളുരുത്തി പുത്തന്‍പുരക്കല്‍ പ്രദീപ് (56)നാണ് മര്‍ദനമേറ്റത്. ബുധനാഴ്ച അര്‍ദ്ധരാത്രി 12.30 ഓടെയാണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി തോപ്പുംപടി ഔവര്‍ ലേഡീസ് സ്കൂളിന് മുന്നിലെ പൈപ്പ് തകര്‍ന്ന് വെള്ളം പാഴാകുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ പ്രത്യേക അനുമതിയോടെ പൈപ്പ് മാറ്റി സ്ഥാപിക്കാനായുള്ള ജോലികള്‍ നടന്നുകൊണ്ടിരിക്കെയാണ് മാരുതി വാനിലെത്തിയ ആറംഗ സംഘം പ്രദീപിനെ മര്‍ദിച്ചത്.
മുന്നറിയിപ്പില്ലാതെ എത്തിയ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു തൊഴിലാളികള്‍ ഓടി രക്ഷപെട്ടു. പൈപ്പു ന്നന്നാക്കുന്നതിനായി സ്ഥലം നഗരസഭാംഗത്തിനും ,പൊലിസിലും കത്തു നല്‍കിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പ്രദീപിനെ അക്രമിക്കാനെത്തിയ വരെ തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."