HOME
DETAILS
MAL
ചരിത്രംകുറിച്ച് ഐ.എസ്.ആര്.ഒ; 20 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 34 ഭ്രമണപഥത്തില്‍
backup
June 22 2016 | 04:06 AM
ശ്രീഹരിക്കോട്ട: ഒറ്റക്കുതിപ്പില്‍ 20 ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്.ഒ വിക്ഷേപിച്ച പി.എസ്.എല്‍.വി സി 34 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തില്‍. ഐ.എസ്.ആര്.ഒ ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് 9.26 നാണ് പുറപ്പെട്ടത്.
10 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച സി9 ന്റെ റെക്കോര്‍ഡിനെ പഴങ്കഥയാക്കിയാണ് ഐ.എസ്.ആര്.ഒ ഇത്രയും ഉപഗ്രഹങ്ങളെ ഒന്നിച്ച് വിക്ഷേപിച്ചത്. കോര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെയുള്ള 20 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 1,288 കിലോഗ്രാമാണ്. കോര്‍ട്ടോസാറ്റ്2നൊപ്പം പുണെ എന്‍ജിനീയറിങ് കോളജ്, ചെന്നൈ സത്യഭാമ സര്‍വകലാശാല എന്നിവയുടെയും യു.എസ്.എ, കാനഡ, ജര്‍മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 17 ചെറു ഉപഗ്രഹങ്ങളുമാണ് റോക്കറ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."