ചുരം വികസനം ഫസ്റ്റ് ഗിയറില്‍ തന്നെ
കോഴിക്കോട്: മലകയറാന്‍ മോഹിച്ച വെള്ളക്കാരന് വഴിവെട്ടിക്കൊടുത്ത കരിന്തïന്റെ ചുരമാണ് താമരശ്ശേരി ചുരം. പക്ഷേ കാര്യക്ഷമമായ വികസനം നടന്നിട്ടില്ല എന്നതിന്റെ തെളിവാണ് ഇപ്പോഴും അടിക്കടിയുള്ള ഗതാഗതക്കുരുക്ക്.
വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ചുരം റോഡുവഴി കടന്നു പോകാന്‍ ചുരുങ്ങിയ സമയം അരമണിക്കൂറാണ്. പക്ഷെ ഗതാഗതക്കുരുക്ക് മൂന്ന് മണിക്കൂറെങ്കിലും ചുരത്തില്‍ വാഹനങ്ങളെ കുടുക്കും.
മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സിനുമില്ല കുരുക്കില്‍ നിന്ന് മോചനം.
പാത വീതികൂട്ടല്‍ നടക്കുന്നത് തന്നെ ഗതാഗതകുരുക്ക് ഉïാകുന്ന മേഖലകളിലല്ലെന്നും ആക്ഷേപമുï്. എല്ലാ വളവുകളിലും കാര്യക്ഷമമായ രീതിയില്‍ വീതികൂട്ടലും ഇന്റര്‍ലോക്ക് പാകലും അത്യാവശ്യമാണ്.
ചുരം മോഡി പിടിപ്പിക്കലിന്റെ ഭാഗമായി ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും പുല്ലുവച്ച് പിടിപ്പിക്കുമെന്നുള്ള പ്രഖ്യാപനങ്ങളെല്ലാം ഫയലില്‍ ഉറങ്ങുകയാണ്.
ചുരം ബദല്‍റോഡ് ആശയം നടപ്പിലാക്കിയിട്ടില്ല. നിലവിലെ ചുരത്തില്‍ തുരങ്ക നിര്‍മാണം പോലെ ആശയങ്ങള്‍ കൊïുവന്നാല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും. മറ്റു സംസ്ഥാനങ്ങളെ പോലെ ഇതുപോലുള്ള ആശയങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരേïതുïെന്ന് യാത്രക്കാര്‍ പറയുന്നു.
നിലവില്‍ മെഡിക്കല്‍ കോളജ് ഇല്ലാത്ത വയനാടിന് ഇപ്പോഴും ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളജാണ്.
അത്യാസന്ന നിലയില്‍ വരുന്ന രോഗികള്‍ ചുരത്തില്‍ കുടുങ്ങുന്നത് പതിവ് സംഭവമാകുന്നുമുï്.
ചുരം മേഖലകളില്‍ കൂണുപോലെ മുളച്ച് പൊന്തുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളും മാലിന്യഭീഷണി ഉയര്‍ത്തുന്നവയാണ്. മഴക്കാലത്ത് ഭീഷണിയാകുന്ന ഉരുള്‍പൊട്ടലിന് പരിഹാരം കാണേïിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."