പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ജീവിത സുരക്ഷാ പദ്ധതികള്‍ വേണമെന്ന്
കോട്ടയം.:പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക്, ജീവിത സുരക്ഷക്ക് ആവശ്യമായ ക്ഷേമനിധി, പെന്‍ഷന്‍ തുടങ്ങിയ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നും ഇതിനാവശ്യമായ ക്ഷേമനിധി ബോര്‍ഡിന്റെ രുപീകരണം, വെല്‍ഫയര്‍ ഓഫീസറുടെ നിയമനവും എത്രയും പെട്ടെന്ന് നടത്തമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ആവശ്യപ്പെട്ടു.
ലോക സ്വതന്ത്രമാധ്യമ ദിനമായ ഇന്നലെ് കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍(കെ.ജെ.യു) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാര്‍ ച്ചിനോടനുബന്ധിച്ചുള്ള കോട്ടയം കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും തൊഴില്‍ ചെയ്യുന്നവര്‍ക്ക് മതിയായ സംരക്ഷണം ഭരണതലത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കെ.ജെ.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബിശ്വാസ് മുഖ്യ പ്രഭാഷണം നടത്തി.മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന് ധര്‍ണ്ണയില്‍ പങ്കെടുത്ത മുഴുവന്‍ ട്രേഡ് യൂനിയന്‍ ഭാരവാഹികളും അറിയിച്ചു. ജില്ലാ പ്രസിഡന്റ് പി.ബി.തമ്പി അധ്യക്ഷനായി.
സി.ഐ.റ്റി.യു ജില്ലാ വൈസ് പ്രസിഡന്റ്, അഡ്വ.കെ.അനില്‍കുമാര്‍, എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി വി.സന്തോഷ് കുമാര്‍, ഐ.എന്‍ റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, എസ്.റ്റി.യു.ജില്ലാ പ്രസിഡന്റ് അസീസ് കുമാരനല്ലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹലീല്‍ റഹ്മാന്‍, ഐ.ജെ.യു ദേശീയ സമതി അംഗം ആഷിക് മണിയംങ്കുളം കെ'ജെ.യു സംസ്ഥാന സമിതിയംഗം ഷൈജു തെക്കുംചേരി ജില്ലാ സെക്രട്ടറി എ.എസ്.മനാഫ്, വൈസ് പ്രസിഡന്റ നൗഷാദ് വെംബ്ലി, സെക്രട്ടറിമാരായ ജോസ്ട ചമ്പക്കര, സുഭാഷ് ലാല്‍, പി.ജോണ്‍സണ്‍, പി.ഷണ്‍മുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗാന്ധി സ്വകയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കെ.ജെ യു .സംസ്ഥാന ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."