തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്കന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
പാലാ: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്കന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പൂവരണി പുറത്തേല്‍ ജോസിനെയാണ്(52) പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പാലാ പൂവരണി കിഴവറപ്പള്ളില്‍ സഖറിയ ചാക്കോ(കുട്ടി-56) ആണ് വെട്ടേറ്റ് മരിച്ചത്. ജോസും സഖറിയയും ചേര്‍ന്ന് രാവിലെ മുതല്‍ മദ്യപാനം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ഇതിന് ശേഷം സമീപപുരയിടത്തില്‍ നിന്ന പ്ലാവില്‍ കയറി ജോസ് മൂന്ന്-നാല് ചക്ക ഇട്ടു. ഈ സമയം താഴെ നില്‍ക്കുകയായിരുന്ന സഖറിയ കൂട്ടത്തിലെ വലുപ്പം കൂടിയ ചക്കയുമായി പോകാന്‍ തുടങ്ങി. മരത്തിലിരിക്കുകയായിരുന്ന ജോസ് ഇതുകണ്ട് ഉച്ചത്തില്‍ അസഭ്യവര്‍ഷം നടത്തുകയും ഭീഷണിമുഴക്കുകയും ചെയ്തു. ഇതോടെ ചക്കയുമായി സഖറിയ തിരികെയെത്തി.
മരത്തില്‍നിന്നും താഴെയിറിങ്ങിയ ജോസ് സഖറിയയുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കത്തികൊണ്ട് വെട്ടുകയായിരുന്നെന്ന് പോലീസ് പറയുന്നു. സഖറിയായുടെ കഴുത്തിനാണ് വെട്ടേറ്റത്. സംഭവത്തിനു ശേഷം ഓടി രക്ഷപെട്ട ജോസിനെ സമീപപുരയിടത്തില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."