രോഗി ഉണര്‍ന്നിരിക്കെ തലച്ചോറില്‍ അപൂര്‍വ ശസ്ത്രക്രിയ
ആര്‍പ്പൂക്കര : രോഗി ഉണര്‍ന്നിരിക്കെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു.കുട്ടനാടു വെളിയനാട് സുദേവന്‍ 46 നാണ് അപൂര്‍വ്വ ശസ്ത്രക്രീയക്ക് വിധേയനായത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗമാണ് ഈ അപൂര്‍വ്വ ശത്രക്രീയ നടത്തിയത്. ഒന്നര മാസം മുമ്പായിരുന്നു തലവേദനയും ഛര്‍ദിലും ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സക്കായി എത്തിയത്.തുടര്‍ന്ന് നടത്തിയ സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള വിദഗ്ദ പരിശോധനയിലാണ് തലച്ചോറില്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയത്. പൂര്‍ണ്ണമായി അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രീയ നടത്തിയാല്‍ ശരീരഭാഗത്തിന് തളര്‍ച്ച ബാധിക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.അതിനാല്‍ തളര്‍ച്ച ഒഴിവാക്കാനായാ രോഗിയെ ഉണര്‍ത്തിക്കൊണ്ട്, സംസാരിപ്പിച്ചും, കൈകാലുകള്‍ ഒരേ സമയം ചലിപ്പിച്ചു കൊണ്ടുമായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയക്ക് ശേഷം രോഗിയെ തീര്‍വ്വ പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ന്യൂറോ സര്‍ജറി മേധാവി ഡോ.പി.കെ.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയക്ക്, ഡോ. വിനു.വി.ഗോപാല്‍, ഡോടിനു രവി, ഡോ.ഗിരീഷ്., ഡോ. ഷാജു മാത്യു, ഡോ.ഫിലിപ്പ് ഐസക്, ഡോ.അരുണ്‍.കെ.ബാബു, ഡോ'രാസ് വി, ഡോ.നിഖില്‍, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ.ശോഭ, ഡോ. ഡെന്നീസ്, ഡോ. മനു, ഡോ.സൂസണ്‍, ഡോ. നീനു, നേഴ്‌സ്മാരായ ജ്യോതി, വൈശാഖ്, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."