ജാഗ്രതയില്ലാതെ ജാഗ്രതാ സമിതികള്‍
മേപ്പാടി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ആവിഷ്കരിച്ച ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലന്ന് ആക്ഷേപം.
വാര്‍ഡ് തലം മുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട ജാഗ്രതാ സമിതികള്‍ ചില ഗ്രാമ പഞ്ചായത്തുകളില്‍ യോഗം ചേരുന്നതില്‍ പോലും വീഴ്ച വരുത്തുന്നതായാണ് പരാതി. വാര്‍ഡ് മെമ്പര്‍, അങ്കണവാടി പ്രവര്‍ത്തക, ഗ്രാമസഭ തെരെഞ്ഞെടുക്കുന്ന അഞ്ച് പേര് എന്നിവരാണ് സമിതി അംഗങ്ങള്‍.
മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരണമെന്നാണ് നിര്‍ദേശം. എന്നാല്‍ ജില്ലയിലെ ഏതാനും പഞ്ചായത്തുകളില്‍ മാത്രമാണ് സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്.
സ്ത്രീകളും കുട്ടികളും നേരിടുന്ന ഏത് തരം അതിക്രമങ്ങളും തടയുകയാണ് ലക്ഷ്യം. വനിതാ കമ്മീഷന് സാമൂഹ്യ നീതി വകുപ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ മേല്‍നോട്ടത്തിലാണ് ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കേണ്ടത്.
അനുദിനം അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."