മതേതര കക്ഷികളുടെ അനൈക്യം രാജ്യത്തെ ശിഥിലമാക്കും: കെ.പി.എ മജീദ്
കല്‍പ്പറ്റ: ഫാസിസത്തിന്റെ ദുര്‍ഭൂതങ്ങള്‍ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കാന്‍ രാജ്യസ്‌നേഹികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി എ മജീദ് പ്രസ്താവിച്ചു.
വയനാട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും ലീഗ് ജനപ്രതിനിധികളുടെയും പ്രത്യേക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര കക്ഷികളുടെ അനൈക്യം രാജ്യത്തെ ശിഥിലമാക്കും. അതുവഴി വര്‍ഗീയ ഫാസിസം നമ്മുടെ രാജ്യത്തിന്റെ ഭരണം കുത്തകയാക്കുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് യു.പിയിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ഫാസിസത്തിന്റെ ഈ മുന്നേറ്റം തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കോ ഏതെങ്കിലും ഒരു കക്ഷിക്കോ മാത്രം സാധ്യമല്ലെന്നും അതിന് മുഴുവന്‍ മതേതര കക്ഷികളുടെയും കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി വിശദീകരിച്ചു.
ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷനായി. റസാഖ് കല്‍പ്പറ്റ, എം.കെ അബൂബക്കര്‍ ഹാജി, എം.എ അസൈനാര്‍, കെ ഹാരിസ്, ലുക്മാനുല്‍ ഹകീം വി.പി.സി, ബഷീറ അബൂബക്കര്‍, സി മൊയ്തീന്‍കുട്ടി, സി മമ്മി, പി ബാലന്‍, പി.കെ അസ്മത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതവും സെക്രട്ടറി ടി മുഹമ്മദ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മുസ്‌ലിം ലീഗ് സ്ഥാപകദിനാചരണവും ഇ അഹമ്മദ് അനുസ്മരണവും സംഘടിപ്പിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി കെ.പി എ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, അഡ്വ. പി.വി മുഹമ്മദ് അരീക്കോട്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, ദലിത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ബാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."