നഗരത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികച്ച വിജയം കരസ്ഥമാക്കി
ചേര്‍ത്തല: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നഗരത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികച്ച വിജയം കരസ്ഥമാക്കി. ഗവ. ഗേള്‍സ് എച്ച്.എസും, എസ്.എന്‍.എം.ജി.ബി.എച്ച്.എസ്.എസും നൂറ് മേനി വിജയം കൊയ്തപ്പോള്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ തുടര്‍ച്ചയായി മൂന്നാംവട്ടവും നൂറുശതമാനം വിജയം കരസ്ഥമാക്കി.
137 കുട്ടികളാണ് എസ്.എന്‍.എം.ജി.ബി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയത്. മൂന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. 2015-16 വര്‍ഷങ്ങളിലും സ്‌കൂള്‍ നൂറ് ശതമാനം വിജയം നേടിയിരുന്നു. ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയ 265 കുട്ടികളില്‍ 32 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഗണത്തില്‍ ഏറ്റവും അധികം പെണ്‍കുട്ടികളെ പരീക്ഷയെഴുതിച്ചത് ഗവ. ഗേള്‍സ് എച്ച്.എസാണ്. തുടര്‍ച്ചയായി മൂന്നാം തവണയും നൂറ് മേനി വിജയം കൊയ്ത സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ 342 കുട്ടികളാണ് പരീക്ഷയെഴുതിയത്. 38 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എയ്ഡഡ് സ്‌കൂളുകളുടെ ഗണത്തില്‍ ഏറ്റവും അധികം കുട്ടികളെ പരീക്ഷയെഴുതിപ്പിച്ച് വിജയിപ്പിച്ചുവെന്ന നേട്ടം കൈവരിക്കാന്‍ ഈ സ്‌കൂളിനായി.
അര്‍ത്തുങ്കല്‍ ജി.ആര്‍.എഫ്.ടി.എച്ച് ആന്റ് വി.എച്ച്.എസ്.എസ്, അരൂര്‍ ഗവ.എച്ച്.എസ്, പൊള്ളേത്തൈ ഗവ.എച്ച്.എസ്, ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം ഗവ. സംസ്‌കൃതം എച്ച്.എസ്, പെരുമ്പളം ഗവ. എച്ച്.എസ്, പട്ടണക്കാട് എസ്.സി.യു ഗവ. വി.എച്ച്.എസ്.എസ്, തണ്ണീര്‍മുക്കം ഗവ.എച്ച്.എസ്.എസ് എന്നീ സര്‍ക്കാര്‍ വിദ്യാലയങ്ങളും മികച്ച നേട്ടം കൈവരിച്ചു. അര്‍ത്തുങ്കല്‍ സ്‌കൂളില്‍ 11 പേരാണ് പരീക്ഷയെഴുതിയത്.അരൂര്‍ എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയ 25 പേരും വിജയം കൈവരിച്ചു. പൊള്ളേത്തൈ സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 67 കുട്ടികളില്‍ ഏഴ് പേര്‍ ഫുള്‍ എ പ്ലസ് നേടി. ചാരമംഗലത്ത് 151 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ എട്ട് പേര്‍ക്ക് ഫുള്‍ എ പ്ലസ് കിട്ടി. സംസ്‌കൃത എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയ 51 പേരില്‍ നാല് പേര്‍ക്ക് ഫുള്‍ എ പ്ലസ് ഉണ്ട്. പെരുമ്പളം ദ്വീപിലെ സ്‌കൂളില്‍ പരീക്ഷയെഴുതിയ 46 കുട്ടികളും വിജയിച്ചു. പട്ടണക്കാട് സ്‌കൂളില്‍ 90 പേര്‍ പരീക്ഷയെഴുതി. 12 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. തണ്ണീര്‍മുക്കം സ്‌കൂളില്‍ പരീക്ഷയെഴുതിയ 13 പേരും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."