HOME
DETAILS
MAL
ബോധവല്‍ക്കരണം നടത്തി
backup
March 11 2017 | 21:03 PM
ഫറോക്ക്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ കോഴിക്കോട് സൗത്ത് ഏരിയയുടെ ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനും ലഹരി ഉപയോഗത്തിനുമെതിരെ ബോധവല്കരണ ക്ലാസ് നടത്തി.
പരുത്തിപ്പാറ കമ്മ്യൂണിറ്റിഹാളില്‍ നടന്ന ചടങ്ങ് കൗണ്‍സിലര്‍ പി.ടി. നദീറ ഉദ്ഘാടനം ചെയ്തു. ഡോ. കെ. വിപിന്‍ദാസ് അധ്യക്ഷനായി. ചേവായൂര്‍ സി.ഐ. കെ.കെ ബിജു, ഡോ. ചിത്രകുമാര്‍, ഡോ.സി.കെ നവീന്‍, ഡോ. സി ദിപ്തി വസന്ത്, ഡോ. ജയശ്രീ, ഡോ. പുഷ്പ വല്ലി , ഡോ. റീജ മനോജ് സംസാരിച്ചു. പകര്‍ച്ചവ്യാധികളുടെ വ്യാപനവും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ ഷാഹിദയും ലഹരി വസ്തുക്കളുടെ ഉപയോഗവും പ്രതിരോധ നടപടികളും എന്ന വിഷയത്തില്‍ അഡ്വ ശരത്മ പി. സുകുമാറും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."