കാട്ടുതീക്കെതിരേ കുട്ടികളുടെ സൈക്കിള്‍ ബോധവല്‍ക്കരണ റാലി
സുല്‍ത്താന്‍ ബത്തേരി: കുട്ടികള്‍ കാട്ടുതീ ബോധവല്‍ക്കരണ സൈക്കിള്‍ റാലി നടത്തി. കുപ്പാടി ഗവ. ഹൈസ്കൂളിലെ കുട്ടികളാണ് റാലി നടത്തിയത്. വയനാട് വന്യ ജീവി സങ്കേതം, പുല്‍ച്ചാടി പരിസ്ഥിതി ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ്പരിപാടി.
കാട് കാടായി തന്നെ നിലനില്‍ക്കണം. കാട് കത്തിയാല്‍ നഷ്ടം നികത്താനാവാത്തതാണ് എന്ന സന്ദേശം വിളിച്ചോതിയാണ് കുട്ടികള്‍ അണിനിരന്നത്. വനം പ്രകൃതിയുടെ വരദാനമാണ്. വനം കത്തിയാല്‍ വനത്തിലെ ജീവജാലങ്ങള്‍ ഇല്ലാതാകുമെന്ന സന്ദേശവും വിദ്യാര്‍ഥികള്‍ നല്കി.
കോട്ടക്കുന്ന് നിന്നാരംഭിച്ച റാലി മൂന്നാം മൈല്‍, പണയമ്പം, വടക്കനാട്, വള്ളുവാടി, ഓടപ്പള്ളം, പഴേരി, കുപ്പാടി എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് സ്കൂളില്‍ സമാപിച്ചു. 23 സൈക്കിളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും റാലിയില്‍ പങ്കുകാരായി. 30 കിലോമീറ്ററോളമാണ് സൈക്കിളില്‍ സഞ്ചരിച്ചത്. വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് പി.ധനേഷ്കുമാര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
പിടിഎ പ്രസിഡന്റ് കെ.റഷീദ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്സി സെബാസ്റ്റ്യന്‍, യുപി ഹെഡ്മിസ്ട്രസ് സി.കസ്തൂരിബായി, ടി.പി സന്തോഷ്, കെ.എം ലളിത, കെ.എസ് ജയരാജന്, എം.ആര് അര്ജുനന്, വി.എ രത്നം എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."