മധുര വൈവിധ്യങ്ങളുടെ മാമ്പഴ പ്രദര്‍ശനം നാളെ മുതല്‍
നീലേശ്വരം: മാമ്പഴങ്ങളുടെ മധുര വൈവിധ്യവുമായി മാംഗോ ഫെസ്റ്റ് വീണ്ടും വരുന്നു. അഞ്ച്, ആറ് തിയതികളിലായാണ് കേരള കാര്‍ഷിക സര്‍വകലാശാല, പടന്നക്കാട് കാര്‍ഷിക കോളജ് വിദ്യാര്‍ഥി യൂനിയന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മാംഗോ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
മാമ്പഴങ്ങള്‍ കൂടാതെ ചക്കയിനങ്ങള്‍, മറ്റു പഴവര്‍ഗങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, നൂതനകൃഷിരീതികള്‍, ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. നാളെ രാവിലെ മുതല്‍ മാമ്പഴ പ്രദര്‍ശനം ആരംഭിക്കും. വൈകിട്ട് മൂന്നിന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ പിലിക്കോട് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന നാട്ടുമാവ് പൈതൃകം പദ്ധതിയുടെ ലോഗോ പ്രകാശനവും വിത്തുവിതരണവും മന്ത്രി നിര്‍വഹിക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ആര്‍. ചന്ദ്രബാബു സംബന്ധിക്കും. ചടങ്ങില്‍ മാംഗോഫെസ്റ്റ് ശില്‍പി ഡോ. ടി. പ്രദീപ് കുമാറിനെ ആദരിക്കും. ഡോ. കെ.എം ശ്രീകുമാറിന്റെ പുസ്തകം കാസര്‍കോട് കലക്ടര്‍ കെ. ജീവന്‍ ബാബു പ്രകാശനം ചെയ്യും. ആറിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ ഡോ. എ. രാജഗോപാലന്‍, പി.വി സുരേന്ദ്രന്‍, എം.ഇ സലീല്‍, എം. അസിനാര്‍, അരുണ്‍ ജോസ്, കെ.എസ് ടോംസണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."