HOME
DETAILS
MAL
കൊല്ലം ബീച്ചിലെ കച്ചവടക്കാരെ ഒഴിപ്പിച്ചു; പ്രതിഷേധം ശക്തം
backup
June 22 2016 | 05:06 AM
കൊല്ലം: തെക്കന്‍ കേരളത്തിലെ പ്രധാന ബീച്ചായ കൊല്ലം ബീച്ചിലെ കച്ചവടക്കാരെ കോര്പ്പറേഷന് അധികൃതര്‍ ഒഴിപ്പിച്ചു. ഇതോടെ ബീച്ചിലെ നൂറു കണക്കിന് കച്ചവടക്കാര്‍ പെരുവഴിയിലായി. ഒരു കാരണവുമില്ലാത്ത കച്ചവടക്കാരെ ഒഴിപ്പിച്ച നടപടിയില്‍ വ്യാപക പ്രതിഷേധമുണ്ട്.
കോര്‍പ്പറേന്റെ സ്റ്റാളുകളില്‍ മാത്രമേ കച്ചവടം അനുവദിക്കൂ എന്ന നിലപാടിലാണ് കോര്പ്പറേഷന് അധികൃതര്‍. ദിവസവും ആയിരക്കണക്കിന് ആളുകളെത്തുന്ന ബീച്ചില്‍ ദൂരെയുള്ള കോര്പ്പറേഷന് സ്റ്റാള്‍ മാത്രം പ്രവര്‍ത്തിക്കുന്നത് സന്ദര്‍ശകരെയും നിരാശയിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."