എസ്.എസ്.എല്‍.സി പരീക്ഷാ ഫലം: 99.04% കണ്ണൂരിന് വിജയത്തിളക്കം
കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുന്‍വര്‍ഷത്തേതിനെക്കാളും മുന്നേറി കണ്ണൂര്‍. 99.04 ശതമാനം വിജയമാണ് ഇക്കുറി ജില്ല നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 97.08 ശതമാനമായിരുന്നു.
ഇക്കുറി 34,227 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 33,893 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3,320 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ 1,019 വിദ്യാര്‍ഥികളും എയ്ഡഡ് സ്‌കൂളുകളില്‍ 2,076 വിദ്യാര്‍ഥികളും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 225 വിദ്യാര്‍ഥികള്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഇതില്‍ 1,109 പേര്‍ ആണ്‍കുട്ടികളും 2,211 പേര്‍ പെണ്‍കുട്ടികളുമാണ്.
കഴിഞ്ഞ വര്‍ഷം 1,997 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും നൂറ്, ഇ-മുകുളം തുടങ്ങി 80 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ വിജയമാണ് ജില്ലയുടെ നേട്ടമെന്നാണ് വിലയിരുത്തല്‍.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയില പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കര്‍മപദ്ധതികള്‍ ജില്ലയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ മുതല്‍ തന്നെ ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫലം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."