HOME
DETAILS
MAL
ബഹിഷ്‌ക്കരിച്ചവരുടെ കൂടെ: എം. മുകുന്ദന്‍
backup
May 05 2018 | 00:05 AM
കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് ബഹിഷ്‌ക്കരിച്ചവരുടെ കൂടെയാണ് താനെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. രാഷ്ട്രപതി നല്‍കുമ്പോഴാണ് ദേശീയ അവാര്‍ഡിന്റെ പ്രൗഢിയുണ്ടാവുക.
ചിലര്‍ക്ക് രാഷ്ട്രപതി നേരിട്ട് നല്‍കുകയും ചിലര്‍ക്ക് മന്ത്രി നല്‍കുകയും ചെയ്തത് തെറ്റായിപ്പോയി. ഈ വിവേചനം ജേതാക്കള്‍ അപമാനിക്കപ്പെടുന്നതിന് തുല്യമാണ്.
അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ച രീതിയില്‍ ചില അപാകതകളുണ്ട്. അതേസമയം, പുരസ്‌കാരം തിരസ്‌കരിച്ചവര്‍ തുക സ്വീകരിച്ചതിനോട് യോജിക്കാനാവില്ല. പുരസ്‌കാരം സ്വീകരിക്കുന്നില്ലെങ്കില്‍ അതോടൊപ്പം തുകയും തിരിച്ചുനല്‍കാന്‍ ഇവര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."