HOME
DETAILS
MAL
സ്വാഭാവിക പ്രതികരണം: ആന്റണി
backup
May 05 2018 | 00:05 AM
മലപ്പുറം: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ജേതാക്കള്‍ ബഹിഷ്കരിച്ചത് സ്വാഭാവിക പ്രതികരണമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മലപ്പുറത്ത് കോണ്‍ഗ്രസ് ജില്ലാ കുടുംബ സംഗമത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സന്തോഷകരമായ പരിപാടി ഇങ്ങനെ ആയതിനുപിന്നില് കേന്ദ്രവും അതിന്റെ സംഘാടകരുമാണ്. രാഷ്ട്രപതിക്ക് എല്ലാ അവാര്‍ഡുകളും നല്കാന് കഴിയില്ല. ആ വിവരം അവാര്‍ഡ് ജേതാക്കളെ മുന്‍കൂട്ടി അറിയിക്കേണ്ട ഉത്തരവാദിത്വം സംഘാടകര്‍ക്കുണ്ട്. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ അഴിമതിക്ക് ജയിലില്‍ പോയവരെ ജയിപ്പിക്കാനാണ് മോദി ആവശ്യപ്പെടുന്നത്. ആരുഭരിച്ചാലും സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാറില്ലെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."