HOME
DETAILS
MAL
ജേതാക്കളോട് കേന്ദ്രം മാപ്പു പറയണം: സുധീരന്
backup
May 05 2018 | 00:05 AM
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് വന്‍ വിവാദമാക്കിയ കേന്ദ്രം തെറ്റുസമ്മതിച്ച് രാജ്യത്തോടും പുരസ്കാര ജേതാക്കളായ കലാപ്രതിഭകളോടും മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കണം. കേന്ദ്രസര്‍ക്കാര്‍ വീണിടത്തുകിടന്ന് ഉരുളുകയാണ്.
കഴിഞ്ഞ 65 വര്‍ഷമായി നിലനിന്നുവരുന്ന പാരമ്പര്യത്തില്‍നിന്ന് വ്യതിചലിക്കുന്നതിന് തൃപ്തികരവും വിശ്വാസയോഗ്യവുമായ ഒരു വിശദീകരണവും നല്കാന് ഇതേവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ധാരണപ്പിശക് വന്നാല്‍ നേരിട്ടു കണ്ട് പതിവുരീതി രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."