കേന്ദ്രം രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് മന്ത്രി സ്മൃതി ഇറാനി കൂടി വേണമെന്ന് നിര്‍ബന്ധം പിടിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മൃതി ഇറാനിക്കുവേണ്ടി രാഷ്ട്രപതിയെ വിവാദത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അത് ആസൂത്രിത പദ്ധതിയുടെ ഭാഗമായി കാണണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കീഴ്‌വഴക്കം ലംഘിച്ചു പുരസ്‌കാര വിതരണത്തില്‍ എന്തിനു പന്തിഭേദം സൃഷ്ടിച്ചു എന്ന് കേന്ദ്ര ഭരണ നേതൃത്വം വിശദീകരിച്ചിട്ടില്ല. അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണ്.
ചടങ്ങിനെത്താതെ പ്രതിഷേധിച്ചവര്‍ പുരസ്‌കാരം തിരസ്‌ക്കരിച്ചിട്ടില്ല. അര്‍ഹമായ കൈകളില്‍നിന്നു അത് ലഭിക്കണം എന്ന ആവശ്യമാണ് ഉയര്‍ത്തിയത്.
അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കോയ്മക്കെതിരെ രാജ്യത്താകെ വളര്‍ന്നുവരികയും ശക്തിപ്പെടുകയും ചെയ്യുന്ന പ്രതിഷേധത്തിന്റെ കനലാണ് ചലച്ചിത്ര രംഗത്തും എരിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."