കുറ്റ്യാടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
കുറ്റ്യാടി: ടൗണിന്റെ ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കു ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കുന്നു.
ടൗണിലെ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് ഗതാഗത തടസം രൂക്ഷമാക്കുന്നത്.
ഇതോടെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും ആശുപത്രി പരിസരത്തും ഗതാഗത തടസം പതിവായിരിക്കുകയാണ്. പുതിയ സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്തു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു ഗൗനിക്കാതെ സ്വകാര്യ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രയാസപ്പെടുകയാണ്.
തിരക്കേറിയ റോഡില്‍ അമിതവേഗതയില്‍ വന്ന സ്വകാര്യ കാര്‍ കഴിഞ്ഞദിവസം നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളില്‍ ഇടിച്ച് അപകടം നടന്നിരുന്നു.
പുതിയ സ്റ്റാന്‍ഡില്‍ നിന്ന് ടൗണ്‍ വരെയുള്ള നടപ്പാതകളില്‍ കച്ചവടം നടത്തുന്നത് കാരണം കാല്‍നട യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കും അനധികൃത പാര്‍ക്കിങ്ങിനുമെതിരേ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."