HOME
DETAILS

വിമാനത്താവളത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി യാത്രക്കാരന്‍

  
backup
May 05 2018 | 00:05 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae


നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിനു മുകളില്‍ക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വിമാനയാത്രക്കാരന്‍ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷാണ് ഇന്നലെ രാവിലെ രണ്ട് മണിക്കൂറോളം സുരക്ഷാ ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. അവസാനം പൊലിസും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തിയവരും ചേര്‍ന്ന് അനുനയിപ്പിച്ചാണ് ഇയാളെ താഴെയിറക്കിയത്.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. സഊദിയില്‍ അഞ്ചുവര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇയാളെ ജോലിയില്‍നിന്നു പുറത്താക്കുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ എംബസി ഇടപെട്ടാണ് മുംബൈ വഴി നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്.
ഇതിനുശേഷം തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ കയറുന്നതിനായി ടെര്‍മിനലിന് അകത്തെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെ പുറത്തേക്കിറങ്ങി ഓടിയ സുരേഷ് വിമാനത്താവളത്തിന് പുറത്തുള്ള കാര്‍ഗോ കോംപ്ലക്‌സിന്റെ പുറത്തെ ചുറ്റു ഗോവണി വഴി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
ഇതോടെ വിമാനത്താവളത്തിലെ സുരക്ഷാഉദ്യോഗസ്ഥരും വിമാനത്താവള ഉദ്യോഗസ്ഥരും പൊലിസും യാത്രക്കാരും സന്ദര്‍ശകരും ചേര്‍ന്ന് താഴെ സുരക്ഷാവലയം തീര്‍ത്തു. പിന്നീട് യാത്ര തടഞ്ഞ ജീവനക്കാരെ കണ്ടെത്താമെന്നും മറ്റ് നടപടികള്‍ ഉണ്ടാകില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയ ശേഷമാണ് ഇയാള്‍ താഴെയിറങ്ങാന്‍ തയാറായത്. പൊലിസ് അനുനയിപ്പിച്ച് ജീപ്പില്‍ കയറ്റുന്നതിനിടെ കുതറിയോടാനും ശ്രമം നടത്തി. മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് സംശയിക്കുന്നതായി പൊലിസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago