കെ.എ.എസ്: സ്ഥാനക്കയറ്റത്തിലൂടെ നിയമനം ലഭിക്കുന്നവര്‍ക്കും സംവരണം
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ (കെ.എ.എസ്) സ്ഥാനക്കയറ്റത്തിലൂടെ നിയമിക്കപ്പെടുന്നവര്‍ക്കും സംവരണം നല്‍കുന്നതിന് തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. കെ.എ.എസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി മാറ്റിവച്ചിരിക്കുന്ന മൂന്നില്‍ രണ്ട് തസ്തികകളില്‍ സംവരണം നല്‍കുന്നതില്‍ നിയമതടസമില്ലെന്നാണ് നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രനാഥും അഡ്വ.ജനറല്‍ സി.പി സുധാകര പ്രസാദും സര്‍ക്കാരിനു നല്‍കിയ നിയമോപദേശങ്ങളില്‍ വ്യക്തമാക്കുന്നത്.
സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇല്ലെങ്കില്‍ സംവരണം നല്‍കിയാല്‍ മതിയെന്നും എ.ജിയും നിയമസെക്രട്ടറിയും പറഞ്ഞിട്ടുണ്ട്.
നേരിട്ട് നടക്കുന്ന മൂന്നിലൊന്ന് നിയമനങ്ങളില്‍ മാത്രമാണ് കെ.എ.എസ് ചട്ടപ്രകാരം സംവരണമുള്ളത്. കെ.എ.എസിലെ മൂന്നില്‍ രണ്ട് തസ്തികകളും ഉദ്യോഗക്കയറ്റത്തിന്റെ രീതിയിലായതിനാല്‍ അവയില്‍ സംവരണം നല്‍കുന്നത് ഇരട്ടസംവരണമായി മാറുമെന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്.
ഈ നിലപാടിനെതിരേ സംവരണ വിഭാഗങ്ങള്‍ രംഗത്തുവരികയും നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എ.ജിയുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ വാദത്തെ പൂര്‍ണമായും തള്ളുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിയമോപദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."