HOME
DETAILS

ജലസംരക്ഷണം ഉത്തരവാദിത്തമായി ഏറ്റെടുക്കണം: റഷീദലി ശിഹാബ് തങ്ങള്‍

  
backup
March 11 2017 | 22:03 PM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4



മലപ്പുറം: ജലസംരക്ഷണം ഉത്തരവാദിത്തമായി സമൂഹം ഏറ്റെടുക്കണമെന്നും ജീവന്‍ സംരക്ഷിക്കപ്പെടുന്നുവെന്നതാണ് ഇതിലൂടെ അര്‍ഥമാക്കുന്നതെന്നും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. ദൈവിക അനുഗ്രഹങ്ങളെ ഫലപ്രദമായും സൂക്ഷ്മതയോടും ഉപയോഗപ്പെടുത്താനാണ് ഇസ്‌ലാമിന്റെ സന്ദേശം. ഒഴുകുന്ന നദിയില്‍നിന്ന് അംഗസ്‌നാനം ചെയ്യുമ്പോള്‍വരെ സൂക്ഷ്മത പുലര്‍ത്തേണ്ട അനിവാര്യതയാണ് പ്രവാചകാധ്യാപനം നല്‍കുന്നപാഠമെന്നും അദ്ദേഹം പറഞ്ഞു. ജലം അനുഗ്രഹമാണ് എന്ന പേരില്‍  എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ജലസംരക്ഷണ ദശദിന ബോധവല്‍ക്കരണം മലപ്പുറം മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
ദൈവാനുഗ്രഹമായ ജലത്തിന്റെ വിനിയോഗത്തില്‍ സൂക്ഷ്മത പുലര്‍ത്താന്‍ തയാറാകണമെന്നും ഇത്തരം സന്ദേശം സമൂഹത്തിനു പകരുക വിശ്വാസികളുടെ ബാധ്യതയാണെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. ബോധനപത്രികാ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ സി.എ റഷീദ്, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കാംപയിന്‍ കണ്‍വീനര്‍ ഹസന്‍സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സംസാരിച്ചു. സമസ്ത മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍,  കാടാമ്പുഴ മൂസ ഹാജി, ഒ.എം.എസ് തങ്ങള്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പി.കെ ലത്വീഫ് ഫൈസി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago