HOME
DETAILS
MAL
നീറ്റ്: പ്രധാനയിടങ്ങളില്‍ സഹായകേന്ദ്രങ്ങള്‍
backup
May 05 2018 | 00:05 AM
തിരുവനന്തപുരം: നാളെ നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സഹായകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് കലക്ടര്‍മാര്‍ക്കും പൊലിസ് മേധാവികള്‍ക്കും നിര്‍ദേശം നല്കി.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇതര ജില്ലകളില്‍ പോയി പരീക്ഷയെഴുതേണ്ട സാഹചര്യമുണ്ട്. മാത്രമല്ല, അയല്‍സംസ്ഥാനത്തുനിന്നു ധാരാളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ കേരളത്തിലെത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് സുഗമമായ യാത്രാസൗകര്യവും ആവശ്യമുള്ളവര്‍ക്ക് താമസസൗകര്യവും മറ്റു സഹായവും ലഭ്യമാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."