HOME
DETAILS

ബിസിനസ് പങ്കാളി അഞ്ച് കോടിയുടെ ഉല്‍പന്നങ്ങള്‍ മറിച്ചുവിറ്റതായി ആരോപണം

  
backup
March 11 2017 | 22:03 PM

%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%8b



തിരൂര്‍: വിദേശത്തെ ബിസിനസ് സംരഭത്തില്‍നിന്ന് അഞ്ചു കോടിയോളം വിലവരുന്ന ഉല്‍പന്നങ്ങള്‍ ബിസിനസ് പങ്കാളി മറിച്ചുവിറ്റതായി പൊലിസില്‍ പരാതി. അഞ്ച് കോടിയുടെ ഫുഡ് സ്റ്റഫുകള്‍ തട്ടിയെടുത്തു വഞ്ചിച്ചതായി പെരിന്തല്‍മണ്ണ കക്കൂത്ത് വലിയങ്ങിടിയിലെ വരിക്കോടന്‍ ഷാജഹാനാണ് പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. തിരൂര്‍ സ്വദേശി എം. ലിയാഖത്തലിയാണ് തന്നെ വഞ്ചിച്ചതെന്നു ഷാജഹാന്‍ തിരൂരില്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
വിശദാംശങ്ങള്‍ വ്യക്തമാക്കി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന ഷാജഹാന്‍ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍നിന്നാണ് സ്റ്റഫുകള്‍ മോഷ്ടിച്ചു തട്ടിപ്പ് നടത്തിയതെന്ന് ഷാജഹാന്‍ ആരോപിച്ചു. ലിയാഖത്തലിയെയും കാഞ്ഞിരപ്പുഴയിലെ ഷരീഫ്, മണ്ണാര്‍ക്കാട് നൗഷാദ് എന്നിവരെയും താന്‍ സ്ഥാപനത്തില്‍ ബസിനസ് പങ്കാളികളാക്കിയിരുന്നുവെന്നും  അവധിക്ക് നാട്ടില്‍വന്ന സമയത്ത് സ്ഥാപനത്തിന്റെ മേല്‍നോട്ട ചുമതല ലിയാഖത്തിലെയെയും ഷരീഫിനെയും ഏല്‍പ്പിച്ചിരുന്നതായും ഷാജഹാന്‍ പറഞ്ഞു.
അവധി കഴിഞ്ഞ് തിരിച്ചുചെന്നപ്പോഴാണ് അഞ്ചു കോടിയോളം വില മതിക്കുന്ന സാധനങ്ങള്‍ മറിച്ചുവിറ്റതായി ശ്രദ്ധയില്‍പ്പെട്ടതെന്നും ഷാജഹാന്‍ പറഞ്ഞു. വിഷയത്തില്‍ മലപ്പുറം പൊലിസില്‍ പരാതി നല്‍കിയതായും കേസ് കൊടുത്തതിന് വാഹനം തടഞ്ഞു തന്നെ  ഭീഷണിപ്പെടുത്തിയതായും തന്നെ വധിക്കാന്‍ ലിയാഖത്തലിയും മറ്റു രണ്ടുപേരും ചേര്‍ന്ന് 35 ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കിയതായും ഷാജഹാന്‍ ആരോപിച്ചു.
കേസില്‍ മധ്യസ്ഥത വഹിച്ച സത്താര്‍ ഹാജി ക്രൈബ്രാഞ്ച് മുന്‍പാകെ ഇക്കാര്യം മൊഴി നല്‍കിയതായും ഷാജഹാന്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് സത്യഗ്രഹം നടത്തിയെങ്കിലും പൊലിസ് തട്ടിപ്പ് കേസില്‍ ശക്തമായ നടപടിയെടുത്തില്ലെന്ന് ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago