സംസ്ഥാന ബജറ്റ് കേരളത്തെ കടക്കെണിയിലാക്കും: ആര്യാടന് മുഹമ്മദ്
മലപ്പുറം: പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേരളത്തില്‍ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുമെന്നും സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നും മുന്‍മന്ത്രി ആര്യാടന് മുഹമ്മദ്. സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) ജില്ലാ കമ്മിറ്റിയും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സ്മാരക ട്രസ്റ്റും മലപ്പുറം കെ.പി.എസ്.ടി.എ ഭവനില്‍ സംഘടിപ്പിച്ച ബജറ്റ് 2017 സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. വി.എം അബ്ദുല്‍ സമീര്‍ ധനകാര്യ വിശകലനം നടത്തി. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. വീക്ഷണം മുഹമ്മദ്, വി.പി. ദിനേഷ്, വി.എ കരീം, ഇ. മുഹമ്മദ് കുഞ്ഞി, പി. ഉണ്ണികൃഷ്ണന്, വല്ലാഞ്ചിറ ഷൗക്കത്തലി, കെ. അബ്ദുല്‍ മജീദ്, എം. വിജയകുമാര്‍, കെ.പി സാദിഖലി, ടി.എ റഫീഖ്, ശിവദാസ് പിലാപറമ്പില്‍, കെ.പി ജാഫര്‍, ടി.ടി റോയ് തോമസ്, പി.ടി ജോര്‍ജ്, കെ.എം ഗിരിജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."