പെന്ഷന് വകുപ്പ് രൂപീകരിക്കണം: കെ.എസ്.എസ്.പി.യു
മഞ്ചേരി: സംസ്ഥാനത്ത് പെന്ഷന് വകുപ്പ് രൂപീകരിക്കണമെന്നു കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ലാ രജത ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രികളില്‍ വയോജന പരിപാലന വിഭാഗം രൂപീകരിക്കുക, ട്രെയിനുകളിലും ബസുകളിലും വയോജനങ്ങള്‍ക്ക് യാത്രാ ഇളവുകള്‍ അനുവദിക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലനിര്‍ത്തുക, ബാങ്കുകള്‍വഴി പെന്ഷന് വാങ്ങുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷനായി. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍,ആര്. രഘുനാഥന് നായര്‍, ആലീസ് മാത്യു, ബി.കെ ഇബ്രാഹീം, പി. വേലായുധന് സംസാരിച്ചു. ഭാരവാഹികളായി പി.കെ അബ്ദുര്‍റഹ്മാന്‍(പ്രസി), സി.ജി താരാനാഥന്(സെക്ര), കെ. ഗോവിന്ദന്‍കുട്ടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."