കുടുംബശ്രീ സംസ്ഥാന കലോത്സവം തുടങ്ങി; മലപ്പുറം ഒന്നാമത്
എടപ്പാള്‍: കുടുംബശ്രീ കലോല്‍സവം കൊണ്ട് ലക്ഷ്യമാക്കുന്നത് സാംസ്കാരിക സമന്വയമാണെന്നും മത ജാതി വര്‍ഗ ദേശ ഭേദമന്യേ ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. നാലാമത് കുടുംബശ്രീ സംസ്ഥാന കലോല്‍സവം എടപ്പാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വി.അബ്ദുറഹിമാന് എം.എല്‍.എ സംസാരിച്ചു. അതിഥികളായെത്തിയ സുഡാനി ഫ്രം നൈജീരിയ സിനിമയിലെ അഭിനേതാക്കളായ സാവിത്രി രാജീവന്, സരസ ബാലുശ്ശേരി എന്നിവര്‍ പങ്കെടുത്തു. കലോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയില്‍ രണ്ടായിരത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ അണിനിരന്നു.
പാട്ടുപാടിയും ഒപ്പനതാളം പിടിച്ചുമാണ് വിവിധ പഞ്ചായത്തുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തത്. ഘോഷയാത്രക്ക് കൊഴുപ്പേകാന്‍ ചെണ്ടമേളം, ശിങ്കാരി മേളം, തെയ്യം, തിറ എന്നിവയുണ്ടായിരുന്നു.
കലോല്‍സവത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ 12 പോയന്റുമായി ആതിഥേയ ജില്ലയായ മലപ്പുറമാണ് ഒന്നാമത്. 11 പോയന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും പത്തു പോയന്റുമായി കണ്ണൂരും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."