എന്‍ഡോസള്‍ഫാന്‍ ദുരന്തം: വിദഗ്ധ പഠനത്തിന് വീണ്ടും ഉന്നതതല സമിതിയെത്തുന്നു
കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തം സംബന്ധിച്ച് വിദഗ്ധ പഠനം നടത്താന്‍ ഉന്നതതല സംഘം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് 20ന് തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ വിഷയം മാത്രം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.2000ത്തിലാണ് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തെളിച്ച വിഷയം പുറത്ത് വരുന്നത്. തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. 2002ല്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിരോധിച്ചു. ഇരകളുടെ പുനരധിവാസം, ചികിത്സ തുടങ്ങി നിരവധി പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
എന്‍ഡോസള്‍ഫാന്‍ വിഷയം ഉയര്‍ന്ന് വന്ന ശേഷം17 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദുരന്തബാധിത മേഖലകളില്‍ ഉണ്ടായ സ്വാഭാവിക മാറ്റങ്ങള്‍ എന്തെല്ലാമാണെന്നും ജൈവ വൈവിധ്യങ്ങള്‍ക്ക് എന്തൊക്കെ മാറ്റം സംഭവിച്ചുവെന്നും പഠനം നടത്തുന്നതിനാണ് ഉന്നതതല സമിതി രൂപീകരിക്കുന്നത്. ഇരകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ തുടര്‍ നടപടികള്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ചും സമിതി പഠനം നടത്തും. ആരോഗ്യം, സാമൂഹ്യ ക്ഷേമം, സാമൂഹ്യ നീതി വിഭാഗം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാവും എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പഠനത്തിന് സംഘം രൂപീകരിക്കുക.
17 വര്‍ഷങ്ങള്‍ക്കിടയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളിലെ മാറ്റങ്ങള്‍ കണ്ടെത്തുന്നതിനാവും സമിതി മുന്‍തൂക്കം നല്‍കുക. ഇന്നലെ കാസര്‍കോട് കലക്ടറേറ്റില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം മന്ത്രി ഇ.ചന്ദ്രശേഖരനാണ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."