കര്‍ഷകസംഘം ഡല്‍ഹി മാര്‍ച്ച് പ്രൊഫ. ഖാദര്‍ മൊയ്തീന് സാഹിബ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: 'കിസാന്‍ കോ ബെച്ചാഓ' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്ര കര്‍ഷക സംഘം മെയ് ഒന്‍പതിന് സംഘടിപ്പിക്കുന്ന ഡല്‍ഹി മാര്‍ച്ച് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന് സാഹിബ് ഉദ്ഘാടനം ചെയ്യും. കര്‍ഷകരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, ഒരു ലക്ഷം കോടിയിലേക്ക് ഉയര്‍ന്ന ബാങ്ക് വായ്പാ തട്ടിപ്പിനെ സംബന്ധിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുക, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്കരിക്കാന് നടത്തുന്ന നീക്കങ്ങള്‍ ഉപേക്ഷിക്കുക, ക്ലാസ് ഫോര്‍ ജീവനക്കാരുടെ വേതനത്തിനു സമാനമായ വരുമാനവും പെന്‍ഷനും കര്‍ഷകര്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ ജന. സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യപ്രസിംഗികരായിരിക്കും. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറിമാരായ ഒ.എം ഉമ്മര്‍ അനീസ്, നഹീം അകതാര്, ഡല്‍ഹി പ്രദേശ് മുസ്ലീം ലീഗ് പ്രസിഡന്റ് മുഈനുദ്ദീന് അന്‍സാരി, ജന. സെക്രട്ടറി മുഹമ്മദ് ഇംറാര് ഐജാസ്, മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യ പ്രസിഡന്റ് സാബിര്‍ നവാസ്, എം.എസ്.എഫ്, അഖിലേന്ത്യ പ്രസിഡന്റ് ട.പി അഷ്റഫലി എന്നിവരും കര്‍ഷക മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."