HOME
DETAILS
MAL
ലഹരിക്കെതിരേ തീരദേശത്ത് ബോധവല്‍ക്കരണത്തിന് തീരുമാനം
backup
March 11 2017 | 22:03 PM
തിരൂര്‍: മദ്യവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തിനെതിരേ തീരദേശത്ത് വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരദേശ കടലോര ജാഗ്രതാ സമിതി തീരുമാനം. ട്രാഫിക്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവക്കെതിരേയും യുവജനങ്ങളെ ബോധവല്‍ക്കരിക്കാനും തിരൂര്‍ പൊലിസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 17ന് വാക്കാട്, 19ന് പടിഞ്ഞാറെക്കര, 23ന് പറവണ്ണ, 24ന് കോതപറമ്പ് എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനാണ് തീരുമാനം. യോഗത്തില്‍ തിരൂര്‍ സി.ഐ എം.കെ ഷാജി അധ്യക്ഷനായി. കടലോര ജാഗ്രതാ സമിതി അംഗങ്ങളായ സലാം താന്നിക്കാട്ട്, എ.പി ഇസ്ഹാക്ക്, സിറാജ് പറവണ്ണ, സി.പി കുഞ്ഞിമുഹമ്മദ്, സുലൈമാന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."