ധനമേഖലാ സ്വാതന്ത്ര്യ സംരക്ഷണ പ്രസ്ഥാനത്തിനു തുടക്കമായി
തിരുവനന്തപുരം: ഇന്ത്യന്‍ ധനകാര്യമേഖലയെ സംരക്ഷിക്കുന്നതിനും ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകള്‍ സ്വകാര്യവല്‍ക്കരിച്ച് വിദേശ മൂലധന ശക്തികള്‍ക്കു വില്‍ക്കുന്ന ശ്രമങ്ങള്‍ക്കെതിരേ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുന്നതിനുമായി ധനമേഖലാ സ്വാതന്ത്ര്യ സംരക്ഷണ പ്രസ്ഥാനത്തിന് തിരുവനന്തപുരത്ത് തുടക്കംകുറിച്ചു.
ബാങ്ക് എംപ്ലോയിസ് യൂനിയന്‍ ഹാളില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എ.ഐ.ടി.യു.സി നാഷനല്‍ വര്‍ക്കിങ് കമ്മിറ്റി മെംബര്‍ കെ.പി രാജേന്ദ്രന്‍, ടി.ജെ ജോസഫ് (ഐ.എന്‍.ടി.യു.സി, സംസ്ഥാന സെക്രട്ടറി), ഡോ. ടി.എന്‍ സീമ, ഡോ. ബി. ഇക്ബാല്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, എന്‍. ജഗജീവന്‍ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സംസ്ഥാന വികസന സമിതി ചെയര്‍മാന്‍), എ.ഐ.സി.സി അംഗം ഗോപകുമാര്‍ തുടങ്ങിയവരും ഫ്രാങ്കോ(ഐബോക്ക്), ടി. നരേന്ദ്രന്‍ (ബെഫി), സി.ഡി ജോസന്‍, കൃഷ്ണ(എ.ഐ.ബി.ഇ.എ), സത്യനാഥന്‍(എ.ഐ.ബി.ഒ.എ), വിശ്വാസ് (എന്‍.സി.ബി.ഇ), കൃഷ്ണകുമാര്‍ (കോണ്‍ഫെഡറേഷന്‍), റഹിം (എഫ്.എസ്.ഇ.ടി.ഒ), പ്രതാപന്‍ (ബി.എസ്.എന്‍.എല്‍), ഗണപതി കൃഷ്ണന്‍(എല്‍.ഐ.സി), പ്രദീപ് ഝാ (ജെ.എന്‍.യു), ഉഷ (തണല്‍) തുടങ്ങിയവരും മറ്റു സംഘടനാ നേതാക്കളും പങ്കെടുത്തു.
പൊതുമേഖലാ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പടിപടിയായി ഇല്ലാതാക്കുന്ന നയങ്ങള്‍ക്കെതിരേ രാജ്യം മുഴുവന്‍ ഉയരുന്നതരത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് എല്ലാവിഭാഗം ജനങ്ങളെയും യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നേതൃത്വം നല്‍കാനും പ്രഥമ യോഗം തീരുമാനിച്ചു. ജൂലൈ മധ്യത്തോടെ സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടത്താനും ലഘുലേഖാ പ്രചരണം നടത്താനും തീരുമാനമായി.
കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, എം.എം ഹസ്സന്‍ എന്നിവര്‍ പ്രധാന രക്ഷാധികാരികളായും ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം, കെ.പി രാജേന്ദ്രന്‍, ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ രക്ഷാധികാരികളായും പ്രമുഖ സാമ്പത്തിക വിദഗ്ദനായ ഡോ. എം.എ ഉമ്മന്‍, പ്രൊഫ. ജി. ബാലഗോപാലന്‍ തമ്പി, ആനാവൂര്‍ നാഗപ്പന്‍, ജി.ആര്‍ അനില്‍, ടി.ജെ ജോസഫ്, വി.ആര്‍പ്രതാപന്‍, വി. ശിവന്‍കുട്ടി, എം. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചെയര്‍മാന്മാരായും കോര്‍പറേഷന്‍ മേയര്‍ വി.ആര്‍ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ജില്ലയിലെ എല്ലാ എം.പിമാരും എം.എല്‍.എമാരും വൈസ് ചെയര്‍മാന്മാരുമായ സംഘാടക സമിതിക്കും യോഗം രൂപം നല്‍കി. ഡോ. കെ.എന്‍ ഹരിലാലിനെ കണ്‍വീനറായും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."