മണ്‍മറഞ്ഞത് പൊന്നാനി താലൂക്കിലെ സ്വാതന്ത്ര്യ സമര സേനാനികളിലെ അവസാനത്തെ കണ്ണി
പൊന്നാനി: രാഘവന്‍ നമ്പ്യാരുടെ വിയോഗത്തോടെ പൊന്നാനിക്ക് നഷ്ടപ്പെട്ടത് സ്വാതന്ത്ര്യസമരത്തിന്റെ അവസാന കണ്ണികളിലൊരാള്‍. സ്വാതന്ത്ര്യസമരത്തിന്റെ ചൂടും ചൂരും നെഞ്ചേറ്റിയാണ് വടക്കോത്തില്‍ രാഘവന്‍ നമ്പ്യാര്‍ ജീവിതാവസാനം വരെ നിലകൊണ്ടത്. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി മണ്‍മറഞ്ഞുപോയപ്പോഴും ചിട്ടയായ ജീവിതശൈലി പാലിച്ചുപോന്ന രാഘവന്‍ നമ്പ്യാര്‍ നൂറ്റി ആറാം വയസുവരെയും കാര്യമായ അസുഖങ്ങളില്ലാതെ ജീവിച്ചു
വിദ്യാഭ്യാസകാലത്തുതന്നെ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്നണിപ്പോരാളിയായി മാറി. ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും ഗാന്ധിയന്‍ ജിവിതരീതിയുടെയും കടുത്ത ആരാധകനായിരുന്നു.
സ്‌കൂള്‍ പഠന സമയത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത കുറ്റത്തിന് ബ്രിട്ടീഷുകാരുടെ പീഡനത്തിരയാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. സമരത്തിന്റെ തീഷ്ണമായ യൗവനത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പത്രം പ്രസിദ്ധീകരിച്ച് കൂറ്റനാട് താലൂക്കില്‍ വിതരണം ചെയ്ത ബ്രിട്ടീഷ് പട്ടാളത്തിന്റെ നോട്ടപ്പുള്ളിയായി.
ഭക്ഷണവും വെള്ളവുമില്ലാതെ മൈലുകളോളം കാല്‍നടയായി പോയാണ് രാഘവന്‍ നമ്പ്യാര്‍ പത്രം വിതരണം ചെയ്തിരുന്നത്. വിമാചനത്തിന്റെ സമരഭൂമിയില്‍ ജീവിതം സമര്‍പ്പിച്ച രാഘവന്‍ നമ്പ്യാരെ ബ്രിട്ടിഷുകാര്‍ പലവട്ടം ക്രൂരമായി മര്‍ദ്ധിച്ചു .സ്വതന്ത്ര്യം ലഭിച്ചതോടെ രാഷ്ട്രിയ സുഖ സൗകര്യങ്ങളിലേക്ക് തിരിയാതെ തീര്‍ത്തും ഗാന്ധിയനായാണ് ഇദ്ദേഹം ജീവിച്ചത് .
ഇ മൊയ്തു മൗലവിക്കൊപ്പവും മാതൃഭൂമി ലേഖകനായിരുന്ന സി ചോഴുണ്ണിക്കൊപ്പവുമായിരുന്നു രാഘവന്‍ നമ്പ്യാര്‍ പ്രവര്‍ത്തിച്ചിരുന്നത്.
2011 ല്‍ ഇദ്ദേഹത്തെ ദേശീയ അവാര്‍ഡ് നേടിയ സലിം കുമാര്‍ നേരിട്ടെത്തി ആദരിച്ചിരുന്നു .ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളും പോരാട്ടങ്ങളുമാണ് രാഘവന്‍ നമ്പ്യാരുടെ വിയോഗത്തോടെ എന്നെന്നേക്കുമായി ഇല്ലാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."