സമസ്തക്ക് കീഴില്‍ മത ബിരുദധാരികളുടെ കൂട്ടായ്മ
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ ഉന്നത മത ബിരുദ സ്ഥാപനങ്ങളിലെ അലുംനി കൂട്ടായ്മകളുടെ സംസ്ഥാനതല കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ചേളാരി സമസ്താലയത്തില്‍ വിളിച്ചുചേര്‍ത്ത വിവിധ സ്ഥാപനങ്ങളിലെ അലുംനി അസോസിയേഷനുകളുടേയും വിദ്യാര്‍ഥി സംഘടനകളുടേയും പ്രതിനിധി കണ്‍വന്‍ഷനിലാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്.
യുവ മത ബിരുദധാരികളെ സമസ്തയുടെ ആദര്‍ശങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഉറപ്പിച്ചുനിര്‍ത്തുക, അവരുടെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക, ഗവേഷണ-പഠന പ്രവര്‍ത്തനങ്ങളിലും പുതിയ വൈജ്ഞാനിക പദ്ധതികളിലും അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
ഭാരവാഹികളായി ഡോ. അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി (ചെയര്‍മാന്‍), മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, ഷാഹുല്‍ ഹമീദ് അന്‍വരി പൊട്ടച്ചിറ (വൈസ് ചെയര്‍മാന്‍മാര്‍), ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ (കണ്‍വീനര്‍), ഫരീദ് റഹ്മാനി കാളികാവ് (വര്‍ക്കിങ് കണ്‍വീനര്‍), ആര്‍.വി അബൂബക്കര്‍ യമാനി (ജോ. കണ്‍വീനര്‍), ഉമര്‍ വാഫി കാവനൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
സമസ്ത അംഗീകരിക്കുന്ന എല്ലാ മുതവ്വല്‍ മത ബിരുദധാരികളുടെയും കൂട്ടായ്മകളുടെ പ്രതിനിധികളടങ്ങുന്ന ഒരു പ്രവര്‍ത്തക സമിതിക്കും രൂപം നല്‍കി.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍, എം.പി കടുങ്ങല്ലൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."