'ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തസ്തിക ഏകീകരിക്കണം'
തിരൂര്‍: സൂപ്പര്‍ ന്യൂമറി തസ്തികയില്‍ നിയമനം ലഭിച്ച ഭിന്നശേഷിക്കാര്‍ക്ക് മറ്റ് ജീവനക്കാര്‍ക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി തസ്തിക ഏകീകരിക്കണമെന്നും ജീവനക്കാരെ സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ഡിഫറന്റ്ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തിരൂര്‍ കോരങ്ങത്ത് സമുച്ചയത്തില്‍ നടന്ന സമ്മേളനം മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ദിനേശന് മംഗലശ്ശേരി അധ്യക്ഷനായി. നഗരസഭാ ചെയര്മാന് അഡ്വ. എസ് ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. ടി സാജിത സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപാലകൃഷ്ണന്, ടി ജമാലു, സലീം ആലുക്കല്‍, പി.കെ ശ്രീനി, യു അശോകന്, സലീം പള്ളി യാല്തൊടി, കെ ഹസീന, കെ.സി അബ്ദുല്‍ ലത്തീഫ് , ബെന്നി വര്‍ഗീസ് സംസാരിച്ചു. പഠന ക്ലാസ് സി മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.കെ ബിജു ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഭിന്ന ശേഷി ജീവനക്കാരും സര്‍ക്കാര്‍ അനുബന്ധ സര്‍വിസും എന്ന വിഷയത്തില്‍ ശ്യാം എറ്റുമാനൂര്‍, ടി സുരേഷ് ക്ലാസെടുത്തു. ശിശുക്ഷേമ അവാര്‍ഡ് ജേതാവ് കെ.ആര് രവിയെ ആദരിച്ചു. പുതിയ ഭാരവാഹികളായി മംഗലശ്ശേരി ദിനേശന് (പ്രസിഡന്റ് ), ബിജുകുമാര്‍, വേലായുധന് (വൈ. പ്രസിഡണ്ട് ) അബ്ദുള്‍ ലത്തീഫ് തിരൂര്‍ക്കാട് (സെക്രട്ടറി), സുരേഷ്, പ്രമോദ് കുമാര്‍ (ജോ. സെക്രട്ടറി) ടി സാജിത (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."