HOME
DETAILS
MAL
ഹൈമാസ്റ്റ് വിളക്ക് പുന:സ്ഥാപിക്കാന്‍ നടപടിയായില്ല
backup
March 11 2017 | 23:03 PM
എടപ്പാള്‍: കുറ്റിപ്പുറം തിരൂര്‍ റോഡ് ജങ്ഷനില്‍ വീണുകിടക്കുന്ന ഹൈമാസ്റ്റ് വിളക്ക് പുനഃസ്ഥാപിക്കാന്‍ ഇതുവരെ നടപടികളായില്ല. മാസങ്ങള്‍ക്കു മുന്‍പ് വാഹനമിടിച്ചാണ് ഹൈമാസ്റ്റ് വിളക്ക് തകര്‍ന്ന് വീണത്.
തകര്‍ന്ന കാല് കുറ്റിപ്പുറം റോഡിലെ ഡിവൈഡറിനോട് ചേര്‍ത്ത് അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. തകര്‍ന്ന വിളക്ക് സമീപത്തെ ഡിവൈഡറിന് സമീപത്തേക്കു മാറ്റിസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. തകര്‍ന്ന വിളക്ക് കാല് റോഡരികിലിട്ടിരിക്കുന്നത് വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്ത്തുന്നുണ്ടണ്ട്. ഈ പരാതിക്കും അധികൃതര്‍ പുല്ല് വിലയാണ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."