കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ നാഥനില്ലാകളരി
എടപ്പാള്‍: കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ നാഥനില്ലാകളരിയാണെന്നും സ്റ്റേഷന്റെ അവസ്ഥ അരക്ഷിതമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ എപ്പോഴും എന്തും സംഭവിക്കാമെന്ന അവസ്ഥയാണുള്ളത്.
ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തതും വെളിച്ചമില്ലാത്തതും ഇവിടെ എന്തും സംഭവിക്കുമെന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. അക്രമങ്ങളൊ പിടിച്ച്പറികളൊ നടന്നാല്‍ നിയന്ത്രിക്കാന്‍ സംവിധാനമില്ല. കഴിഞ്ഞദിവസം സ്റ്റേഷനിലെ രണ്ടണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ രാത്രക്കാരുടെ ഇരിപ്പിടത്തിലാണ് ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെണ്ടത്തിയത്.
കൂടാതെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഏതാനും മാസം മുമ്പാണ് രണ്ടണ്ടുപേര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയും വാക്കേറ്റത്തിനിടെ ട്രാക്കിലേക്കു വീണ ഇരുവരും ട്രെയിന്‍തട്ടി മരിക്കുകയും ചെയ്തത്. ഇതിന് പുറമെ നിരവധി കവര്‍ച്ചാ ശ്രമങ്ങളും ഇവിടെ ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടണ്ട്. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷനും വിവിധ സംഘടനകളും നേരത്തെ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും ഒതുവരെ ഫലമുണ്ടണ്ടായില്ല. എത്രയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."