HOME
DETAILS
MAL
യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല
backup
May 05 2018 | 01:05 AM
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കഴിഞ്ഞ മാര്‍ച്ചില്‍ യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന 50 ാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
രെഹാന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു. മുകീം കാല എന്ന സംഘത്തില്‍ പെട്ട ഇയാളുടെ തലയ്ക്ക 50,000 രൂപ വിലയിട്ടിരുന്നതായും പൊലിസ് പറഞ്ഞു.
കൊലപാതകവും കൊലപാതക ശ്രമവുമുള്പെടെ ഇയാള്‍ക്കെതിരേ പതിനഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ സാക്ഷി പറയാന്‍ സാധ്യതയുള്ള 45കാരിയേയും അവരുടെ പതിനൊന്നു വയസ്സുള്ള മകളേയും അക്രമിക്കാനുള്ള യാത്രക്കിടെയാണ് ഇയാളെ വധിച്ചതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."