ഓട്ടോ ഡ്രൈവറെ പൊലിസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചതായി പരാതി
പരപ്പനങ്ങാടി: എന്‍.സി.പി അരിയല്ലൂര്‍ ടൗണ്‍ കമ്മിറ്റി പ്രസിഡന്റും ഓട്ടോ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ജോ. സെക്രട്ടറിയും ട്രോമോകെയര്‍ വളണ്ടിയറും വിവരാവകാശ പ്രവര്‍ത്തകനുമായ കെ അബ്ദുല്‍മജീദിനെ പാരല്‍ സര്‍വിസ് നടത്തിയെന്നാരോപിച്ചു പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലുവരെ അന്ന പാനീയങ്ങള്‍ പോലും നല്‍കാതെ തടഞ്ഞുവച്ചതായി പരാതി.
കൊടും കുറ്റവാളിയോട് പെരുമാറുന്ന വിധത്തില്‍ എസ്.ഐ സ്റ്റേഷനില്‍ തടഞ്ഞു വച്ചതായും എന്‍.സി.പി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
എസ്.ഐക്കെതിരേ ഉന്നത തലത്തില്‍ പരാതി നല്കാന് പ്രതിഷേധ സംഗമം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് കെ വിശ്വനാഥന് അധ്യക്ഷനായി. എം കാരിക്കുട്ടി, എം കേശവന്, കെ.ഇ കൃഷ്ണന്‍കുട്ടി, ഒ ബാലന്, വി വേലായുധന്, പി ഹാരിസ്, കെ അബ്ദുല്‍മജീദ്, കെ സുനില്‍കുമാര്‍, ഡി റഫീഖ്, കെ പുരുഷോത്തമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."