ദലിത് ഭക്ഷണനാടകം ബി.ജെ.പി അവസാനിപ്പിക്കണം: മോഹന്‍ഭഗവത്
ന്യൂഡല്‍ഹി: ദലിത് വീടുകളില്‍ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബി.ജെ.പി അവസാനിപ്പിക്കണമെന്ന് ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. അതിന് പകരം ദലിത് നേതാക്കന്മാരുമായി സൗഹൃദം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ ആര്.എസ്.എസ് വി.എച്ച്.പി നേതാക്കളുടെ സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.ദലിതരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് അവര്‍ക്ക് അനുഗ്രഹം നല്കാന് താന്‍ ശ്രീരാമനല്ലെന്ന വാദവുമായി ഉമാഭാരതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പെടെയുള്ള നേതാക്കള്‍ ദലിത് ഭവനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ മുഖം മിനുക്കാനാണ് ഇത്തരം നടപടികള്‍ക്കു തുടക്കമിട്ടത്. എന്നാല്‍ യു.പി മന്ത്രി സുരേഷ് റാണ ദലിതന്റെ വീട്ടില്‍ പോവുകയും പുറത്ത് നിന്ന് ഭക്ഷണം വരുത്തിച്ച് കഴിക്കുകയും ചെയ്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."