ഓട്ടോ തൊഴിലാളികള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം
പള്ളിക്കല്‍: ഓട്ടോ തൊഴിലാളികള്‍ക്ക് നേരെയുള്ള ബസ് ജീവനക്കാരുടെ അതിക്രമം അവസാനിപ്പിക്കണമെന്ന് പള്ളിക്കല്‍ മേഖലാ ഓട്ടോ ഡ്രൈവേഴ്സ് യൂനിയന്‍ കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൊണ്ടോട്ടി-പള്ളിക്കല്‍-യൂനിവേഴ്സിറ്റി, രാമനാട്ടുകര-പള്ളിക്കല്‍ ബസാര്‍ എന്നീ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് വഴിയില്‍ നിന്നും ട്രിപ്പെടുക്കുന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരേ കൈയേറ്റത്തിന് മുതിരുന്നത്.
ഇത് മൂലം സ്റ്റാന്‍ഡില്‍ നിന്നും ട്രിപ്പ് പോയി മടക്കം വരുമ്പോള്‍ വഴിയില്‍ നിന്നു യാത്രക്കാര്‍ ട്രിപ്പ് പോകുന്നതിനായി കൈ കാണിച്ചാല്‍ പോലും നിര്‍ത്തി ട്രിപ്പെടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇത്തരത്തില്‍ ഓട്ടോ തൊഴിലാളികള്‍ക്കെതിരേ അതിക്രമം കാണിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സര്‍വിസ് നടത്തുന്ന റൂട്ടുകളിലെ ട്രിപ്പ് മുടക്കി വിവാഹം വിനോദം എന്നീ ആവശ്യങ്ങള്‍ക്കായി ട്രിപ്പ് പോകുന്ന ബസുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ കെ ചന്ദ്രന് അധ്യക്ഷനായി. കെ യൂസുഫ്, കെ ഉമ്മര്‍, കെ പ്രകാശന്, സി ബാബുരാജന്, പി സുലൈമാന്‍, ശിഹാബ്, എന്‍.എം കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."