HOME
DETAILS
MAL
നാട്ടിലേക്ക് പണമയക്കല്‍: 16 കോടി റിയാലിന്റെ കുറവ്
backup
May 05 2018 | 01:05 AM
റിയാദ്: ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസം പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ 16 കോടി റിയാലിന്റെ കുറവ്.
2018 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നിയമാനുസൃത മാര്‍ഗത്തിലൂടെ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചത് 3,598 കോടി റിയാലാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പണമയക്കല്‍ 3,614 കോടി റിയാലായിരുന്നു. രണ്ടു വര്‍ഷങ്ങളിലേയും ഒരേ സമയത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 16 കോടി റിയാലിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."