HOME
DETAILS
MAL
സുതാര്യത ഉറപ്പുവരുത്താനുള്ള നിയമങ്ങള്‍ ജനങ്ങളിലെത്തിക്കണം: അഡ്വ. ഡി.ബി ബിനു
backup
March 11 2017 | 23:03 PM
കണ്ണൂര്‍: ഭരണ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനുദ്ദേശിച്ചുള്ള നിയമങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് കേരളത്തിലെ അനുഭവമെന്നു അഡ്വ. ഡി.ബി ബിനു അഭിപ്രായപ്പെട്ടു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്നു സംഘടിപ്പിച്ച സേവനം ജനങ്ങളുടെ അവകാശമെന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസി. കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന് പി.കെ ബൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."