രാമന്തളി മാലിന്യ പ്രശ്‌നം സമരം 13ാം ദിവസത്തിലേക്ക്
പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസ കേന്ദ്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം 13ാം ദിവസത്തിലേക്ക് കടന്നു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഐക്യദാര്‍ഢ്യ സമിതി പയ്യന്നൂരില്‍ നിന്ന് സമരപന്തലിലേക്ക് പ്രകടനം നടത്തി. ഗാന്ധി പാര്‍ക്കില്‍ എന്‍ഡോസള്‍ഫാന്‍ പീഡന ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുധാകരന്‍ പുഞ്ചക്കാട് അധ്യക്ഷനായി. മാലിന്യപ്രശ്‌നം ഉയര്‍ത്തി കാട്ടി പ്രകടനക്കാര്‍ കൊറ്റി, പുന്നക്കടവ്, രാമന്തളി സെന്റര്‍ എന്നിവിടങ്ങളില്‍ പരിപാടി നടത്തി. എന്‍ സുബ്രമണ്യന്‍, കെ രാജീവ് കുമാര്‍, കെ.പി വിനോദ് സംസാരിച്ചു.
സമരപന്തലില്‍ ഐക്യദാര്‍ഢ്യ സമിതിയെ സ്വീകരിച്ചു. സമാപനം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എം സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.പി രാജേന്ദ്രകുമാര്‍, ആര്‍ കുഞ്ഞികൃഷ്ണന്‍, കെ.പി.സി നാരായണ പൊതുവാള്‍ സംസാരിച്ചു. രാത്രി നാവിക അക്കാദമി വരുന്നതിനു മുന്‍പുള്ള രാമന്തളി ചരിത്ര വായന നാട്ടുപഴമ അരങ്ങേറി. കെ.പി ഹരീഷ് കുമാര്‍ മോഡറേറ്ററായി. പി.പി ജനാര്‍ദ്ദനന്‍ സംസാരിച്ചു.
ഇന്ന് രാവിലെ 9.30ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ സമരപന്തല്‍ സന്ദര്‍ശിക്കും. വൈകുന്നേരം നാലിന് മാനവ സംസ്‌കൃതി താലൂക്ക് കമ്മിറ്റി പ്രവര്‍ത്തകര്‍ സമരപന്തല്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."