കുടിവെള്ളം പാഴാകുമ്പോഴും അധികൃതര്‍ക്കു നിസംഗത
മൊഗ്രാല്‍പുത്തൂര്‍: കൊടും വേനലില്‍ നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ അധികൃതരുടെ അനാസ്ഥ മൂലം പാഴാകുന്നത് ദിവസവും ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലം. സര്‍ക്കാരും ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലിസും ഒരുപോലെ ജലചൂഷണത്തിനെതിരേ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമ്പോഴാണു ജല അതോറിറ്റിയുടെ നിരുത്തരവാദപരമായ നിലപാട് മൂലം കുടിവെള്ളം പാഴാവുന്നത്.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കല്ലങ്കൈ അര്‍ജാല്‍ അങ്കണവാടിക്കു സമീപത്താണ് കഴിഞ്ഞ മൂന്നു മാസത്തോളമായി പൈപ്പ ് പൊട്ടി ദിവസവും ലിറ്റര്‍ കണക്കിനു കുടിവെള്ളം പാഴാകുന്നത്. സമാനമായി അര്‍ജാല്‍ കള്‍വര്‍ട്ടിനടിയിലും കല്ലങ്കൈ എ.എല്‍.പി സ്‌കൂളിനു സമീപവും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. അര്‍ജാല്‍ അങ്കണവാടി കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ എന്നീ പ്രദേശങ്ങളിലെ വീട്ടുകാരുടെ കുടിവെള്ളമാണ് ഇതോടെ ഇല്ലാതാകുന്നത്.
സ്‌കൂള്‍, അങ്കണവാടിയിലേക്ക് ഇപ്പോള്‍ വെള്ളമെത്തിക്കുന്നത് പരിസരത്തെ സ്വകാര്യ വ്യക്തികളുടെ സന്മനസ് കൊണ്ടാണ്. പ്രദേശവാസികള്‍ ബന്ധപ്പെട്ട അധികാരികളോട് പൊട്ടിയ പൈപ്പുകള്‍ നന്നാക്കി പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണണമെന്നു നേരിട്ടു പരാതി പറഞ്ഞിട്ടും നടപടിയുണ്ടാവാത്തതു നാട്ടുകാരില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."