വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒളിവിലായ പ്രതി പിടിയില്‍
കാട്ടാക്കട: കിള്ളി ചെറുമലയില്‍ വീടുകള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തില്‍ ഒളിവിലായ പ്രതി പിടിയിലായി. അന്തിയൂര്‍ക്കോണം എം.ആര് സദനത്തില്‍ ഹേമന്ത്( 24) ആണ് ഇന്നലെ വൈകിട്ട് പിടിയിലായത്.
വിജീന്ദ്രന്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് മുന്‍പ് പിടിപിടികൂടിയിരുന്നു. 2017 നവംബര്‍ 20ന് വിജേന്ദ്രനും ഹേമന്തും ഷോബിനും ചേര്‍ന്ന് അനീഷ്, അനില്‍കുമാര്‍ എന്നിവരുടെ വീട് ആക്രമിച്ചതായാണ് കേസ്. ഇതില്‍ ഗര്‍ഭിണി അടക്കം ഏഴു പേര്‍ക്ക് പരുക്കേറ്റിരുന്നു.
പതിനൊന്നു മണിയോടെയാണ് ചെറുമല പുത്തന്‍ വീട്ടില്‍ ഡെക്കറേഷന് ജോലി ചെയ്യുന്ന അനീഷ് സമീപവാസിയായ അനില്‍കുമാര്‍ എന്നിവരുടെ വീടിനു നേര്‍ക്ക് ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച സംഘം വീട്ടുകാരെ ഉപദ്രവികുകയും വീട്ടു സാധനങ്ങളും വാഹനങ്ങളും തകര്‍ക്കുകയും തെരുവ് വിളിക്കുകള്‍ എറിഞ്ഞുടക്കുകയുമായിരുന്നു.
അനീഷിന്റെ വീടിന്റെ പുറകു വശത്തെ വാതില്‍ തകര്‍ത്തു അകത്തു കടന്ന സംഘം ടി.വി, ലാപ് ടോപ്, ഫ്രിഡ്ജ്, മൊബൈലുകള്‍, വീട്ടുപകരണങ്ങള്‍, വീടിന്റെ വാതിലുകള്‍, ജനലുകള്‍ എന്നിവ അടിച്ചു തകര്‍ത്തു.
അനീഷിനെയും ഗര്‍ഭിണിയായ സഹോദരി അനിലയെയും ഭര്‍ത്താവ് സുരേഷിനെയും മാതാപിതാക്കളായ യേശുദാസന് ഗീത അച്ഛന്റെ സഹോദരി രാജമ്മയെയും ഉപദ്രവിച്ചതിനുശേഷം അലമാര വെട്ടിപൊളിച്ചു സ്വര്‍ണ കൊലുസും പേഴ്സില്‍ സൂക്ഷിച്ചിരുന്ന രൂപയും സംഘം കവര്‍ന്നു. പൊലിസിനെ വിവരമറിയിക്കാന്‍ ശ്രമിച്ച ഫോണും ഗുണ്ടാ സംഘം പിടിച്ചു പറിച്ചിരുന്നു. തുടര്‍ന്ന് ആക്രമി സംഘം സമീപത്തു അനില്‍കുമാറിന്റെ ഡെക്കറേഷന് സ്ഥാപനത്തിന്റെ ഗോഡൗണ്‍ ആയി ഉപയോഗിക്കുന്ന വീട്ടിലെ ലൈറ്റുകള്‍ അടിച്ചു തകര്‍ത്തു. വാതിലുകള്‍ തകര്‍ത്ത് അകത്ത് കടന്ന് അന്യസംസ്ഥാന തൊഴിലാളിയെ വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇവിടെ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ വിലയുള്ള അഞ്ചു പവര്‍ ലൈറ്റുകളും മോഷ്ടിച്ചു. ഇവരുടെ മിനി ലോറിയും സംഘം അടിച്ചു തകര്‍ത്തു.
മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. ഷോബിന്‍ ഒളിവിലാണ്. കാട്ടാക്കട, മലയിന്‍കീഴ്, പേട്ട, തമ്പാനൂര്‍ സ്റ്റേഷനുകളിലെ പ്രതി കൂടിയാണ് ഹേമന്ത്. കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."