HOME
DETAILS
MAL
ജില്ലയിലെ ആദ്യ വെളിയിട വിസര്‍ജന രഹിത നഗരസഭയായി നീലേശ്വരം മാറുന്നു
backup
March 11 2017 | 23:03 PM
നീലേശ്വരം: ജില്ലയിലെ ആദ്യ വെളിയിട വിസര്‍ജന രഹിത നഗരസഭയായി നീലേശ്വരം മാറുന്നു. 'സ്വച്ഛഭാരത് മിഷന്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നേട്ടം കൈവരിക്കുന്നത്. നഗരസഭയ്ക്കു കീഴിലെ മുഴുവന്‍ വീടുകളിലും ശൗചാലയം നിര്‍മിച്ചുകഴിഞ്ഞു. ആരോഗ്യ സ്ഥിരംസമിതിയും ആരോഗ്യ വിഭാഗവും നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ 282 വീടുകളിലും ശൗചാലയം നിര്‍മിച്ചു കഴിഞ്ഞു. ഇതോടെയാണു നീലേശ്വരം നഗരസഭ ഈ നേട്ടത്തിലേക്കെത്തിയത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."