HOME
DETAILS

റമദാന്‍ ഒരു അനുഭവവും അനുഭൂതിയുമാണ്

  
backup
June 22 2016 | 23:06 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81

എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം മലബാര്‍ മേഖലയിലായിരുന്നതിനാല്‍ എനിക്ക് റമദാന്‍ ഒരു അനുഭവവും അനുഭൂതിയുമായിട്ടാണ് അനുഭവപ്പെടുന്നത്. വളരെ പവിത്രയോടെ മുസ്‌ലിം സഹോദരങ്ങള്‍ അനുഷ്ടിക്കുന്ന റമദാന്‍ വ്രതവും അനുബന്ധ പ്രാര്‍ഥനകളിലുമെല്ലാം പങ്കാളിയാകാന്‍ എനിക്ക് നീണ്ട 46 വര്‍ഷത്തെ മലബാര്‍ ജീവിതത്തിലൂടെ കഴിഞ്ഞു. റമദാന്‍ എന്റെ മനസിലേക്ക് ഓടിയെത്തുമ്പോള്‍ അദ്യം സ്മരിക്കപ്പെടുന്നത് മഹാനായ ബാഫഖി തങ്ങളുടെ ഒപ്പമുള്ള റമദാന്‍ കാലമാണ്. ഏകദേശം നാല് പതിറ്റാണ്ട് നീണ്ട ഹൃദയബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍ ശക്തമായത്.
തിരൂരങ്ങാടി, കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള റമദാന്‍ അനുഭവം എനിക്ക് വളരെ വ്യത്യസ്തമായിട്ടാണ് ഇന്നത്തെ കൊച്ചി ജീവിതത്തില്‍ ഓര്‍മിക്കാന്‍ കഴിയുന്നത്. എം.കെ ഹാജി, ബാഫഖി തങ്ങള്‍ തുടങ്ങിയ മഹാരഥന്‍മാര്‍ക്കൊപ്പമുള്ള അനുഭവം നല്ലൊരു കാലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ബാഫഖി തങ്ങളുടെ വീട്ടിലെ നോമ്പ് തുറയും പ്രാര്‍ഥനയും വലിയൊരു ആഘോഷം തന്നെയായിരുന്നു. എന്നോട് പലപ്പോഴും നോമ്പ് തുറക്കുന്ന സമയമാകുമ്പോള്‍ എത്തണമെന്ന് ആവശ്യപ്പെടാറുണ്ട്.
അങ്ങനെ നേരത്തെ തന്നെ എത്തുമ്പോള്‍ അവിടെ കുടുംബക്കാരും അയല്‍വാസികളും ശിഷ്യരുമായി നിരവധി പേരുണ്ടാകും. നോമ്പ് തുറക്കുന്നതിനു മുന്‍പുള്ള പ്രാര്‍ഥനയും പിന്നെ നോമ്പ് തുറന്നുകഴിഞ്ഞുള്ള സുദീര്‍ഘമായ നമസ്‌കാരവും പ്രാര്‍ഥനാനിര്‍ഭരമായ അനുഭൂതിയാണ് കാണുന്നവര്‍ക്കും നല്‍കിയിരുന്നത്. മനസില്‍ തട്ടുന്ന അനുഷ്ഠാന രീതിയായിട്ടാണ് വ്രതത്തെയും നിസ്‌കാരത്തെയും അനുഭവപ്പെട്ടത്. തങ്ങളുടെ ഒപ്പം പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ എത്തുന്നവരുടെ എണ്ണം എപ്പോഴും നൂറുകണക്കിനായിരിക്കും. നിസ്‌കാരം എന്നത് ഭക്തിനിര്‍ഭരമായ ഒന്നാണ്. എട്ട് അംഗങ്ങളും ഭുമിയില്‍ തൊട്ട് നാഥനോട് പ്രാര്‍ഥിക്കുന്നതിലൂടെ ശാരീരികമായും മാനസികമായും വിശ്വാസിക്ക് ഉണര്‍വ് ലഭിക്കുകയാണ്. മത ഐക്യത്തിന്റെ ദൃഢത കൂടി റമദാന്‍ സംഭാവന ചെയ്യുകയാണ്. സമര്‍പ്പിക്കാനും കീഴടങ്ങാനുമുള്ള മനസോടെ സര്‍വനാഥനില്‍ അഭയം കണ്ടെത്തുന്ന വിശ്വാസിക്ക്  ഐക്യവും ദൃഢനിശ്ചയവും അച്ചടക്കവും ലഭ്യമാകുകയാണ്.  അച്ചടക്കം മനസിന്റെ ഏകാഗ്രതയും ദൃഢതയും നല്‍കുന്നു. മിക്ക മതങ്ങളിലും വ്രതം ഉണ്ടെങ്കിലും ഇസ്‌ലാമിലെ വ്രതാനുഷ്ഠാനമാണ്  ക്രമപ്പെടുത്തിയുള്ളതും കൂടുതല്‍ പ്രാവര്‍ത്തികമായിട്ടുള്ളതും. ജൈനമതത്തിലെ വ്രതമാണ് കൂടുതല്‍ കടുപ്പമുള്ളത്.
ഹിന്ദുമതത്തില്‍ ഉപനിഷത്തുക്കളിലും വേദങ്ങളിലും പലതരം വ്രതങ്ങള്‍ പരമാര്‍ശിക്കുന്നുണ്ട്. എന്നാല്‍ വര്‍ഷത്തില്‍ ഒരു ചാന്ദ്രമാസത്തില്‍ നിശ്ചിതമായ സമയത്ത് പൂര്‍ണമായ വ്രതാനുഷ്ഠാനം ഇസ്‌ലാമില്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ഇസ്‌ലാമിലെ ഉപവാസം മധ്യമാര്‍ഗത്തിലുള്ളതാണ്. ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെ ശരീര ധാതുക്കള്‍ക്ക് വിശ്രമം നല്‍കാന്‍ കഴിയുകയാണ്. ഇതുവഴി ശരീര ധാതുക്കളുടെ ആയുസ് കൂടുകയും  ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago