മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു; പാലത്തിന് സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: വള്ളക്കടവില്‍ പുതിയ പാലം നിര്‍മിക്കുന്നതിനായി ഒരേക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസിന്റെ ഉത്തരവിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ റവന്യൂ സെക്രട്ടറി തിരുവനന്തപുരം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
ഏപ്രില്‍ 10ന് ചേര്‍ന്ന ഹൈലെവല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 25ന് പുറത്തിറങ്ങി.
ഭൂമി ഏറ്റെടുക്കല്‍ നിയമം 2013 അനുസരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനാണ് തിരുവനന്തപുരം ജില്ലാ കലക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. സ്ഥലം ഉടമകളുമായി ചര്‍ച്ച നടത്തി ജില്ലാകലക്ടര്‍ക്ക് നിയമാനുസരണം നഷ്ടപരിഹാരം നിശ്ചയിക്കാം.
പേട്ട വില്ലേജിലെ 264, 1321, 1325,1326, 1327, 1329, 1621, 1622, 1704, 1735, 1736, 1737, 1755, 1756, 1759, 1764, 1765, 1766, 1767, 1768, 1770, 1771, 1772, 1775, 1776, 1777 സര്‍വേ നമ്പറുകളിലുള്ള നൂറ് സെന്റാണ് സര്‍ക്കാര്‍ പുതിയ പാലത്തിന്റെ നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്.
സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ഹൈലെവല്‍ കമ്മിറ്റിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് മാര്‍ച്ച് 20ന് ഉത്തരവ് നല്‍കിയിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.
വള്ളക്കടവില്‍ പുതിയ പാലം നിര്‍മിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത് മനുഷ്യാവകാശ കമ്മിഷനാണ്.
പാലം അപകടത്തിലാണെന്ന് പരാതിപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലായിരുന്നു ആദ്യത്തെ ഉത്തരവ്. പാലത്തിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതം തടയണമെന്ന് ആവശ്യപ്പെട്ടതും കമ്മിഷനാണ്.
ചരിത്രത്തില്‍ ആദ്യമായാണ് ഒന്നരകൊല്ലം കൊണ്ട് പുതിയ പാലം നിര്‍മിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."