HOME
DETAILS

മഴ കനത്തു; വെള്ളത്തില്‍ മുങ്ങി നഗരം

  
backup
June 22 2016 | 23:06 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

കോഴിക്കോട്: മഴ കനത്തതോടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ഇന്നലെ വെള്ളത്തില്‍ മുങ്ങി. റെയില്‍വേ, മാനാഞ്ചിറ, സ്റ്റേഡിയം ജങ്ഷന്‍, പാളയം ഭാഗങ്ങളിലാണ് പ്രധാനമായും വെള്ളക്കെട്ടുണ്ടായത്. ചെറിയ മഴയ്ക്കു പോലും നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകുന്നത് ഗതാഗത സ്തംഭനത്തിനും കാല്‍നടയാത്രയ്ക്കും ദുരിതമാകുന്നുണ്ട്. മഴവെള്ളം നിറഞ്ഞതോടെ ബസുകള്‍ പലതും ട്രിപ്പ് മുടക്കുകയും റൂട്ട് മാറ്റുകയും ചെയ്യുകയാണ്.
ജോലിക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വലിയ വിഭാഗം ആളുകളും ഇതോടെ പ്രയാസത്തിലായി. നഗരത്തിലെ പ്രധാന ഓവുചാലുകള്‍ കവിഞ്ഞൊഴുകിയത് കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
മഴക്കാല പൂര്‍വ ശുചീകരണത്തിന്റ ഭാഗമായി കോര്‍പറേഷന്റെ കീഴില്‍ നഗരത്തിന്റ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. ഓടകള്‍ കവിഞ്ഞൊഴുകുന്നതും റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. വെള്ളത്തില്‍ ചവിട്ടാതെ ബസില്‍ കയറാനുള്ള ശ്രമത്തിനിടെ അപകടങ്ങളും പതിവാണ്. പലപ്പോഴും ഇത്തരത്തില്‍ ബസിലേക്ക് ചാടിക്കയറുന്ന കാഴ്ചയും നഗരത്തില്‍ കാണാം.
മാലിന്യക്കെട്ടുകള്‍ കൂമ്പാരമായി ഓടകളില്‍ നിറഞ്ഞതാണ് ഓടയിലെ വെള്ളം റോഡില്‍ കയറാന്‍ പ്രധാന കാരണം. കുറച്ചുസമയം തുടര്‍ച്ചയായി മഴപെയ്താല്‍ വെള്ളക്കെട്ട് രൂപപ്പെട്ട് മാലിന്യം റോഡില്‍ നിറയുന്നതും സ്ഥിരം കാഴ്ചയാണ്. ഒലിച്ചുവരുന്ന മാലിന്യം റോഡിന്റ ഇരുവശങ്ങളിലായി കെട്ടിനില്‍ക്കുന്നതും വലിയ ദുരിതമുണ്ടാക്കുന്നുണ്ട്. സ്റ്റേഡിയം ജങ്ഷന്‍ മുതല്‍ പുതിയ സ്റ്റാന്‍ഡുവരെയുള്ള ഭാഗങ്ങളിലാണ് കൂടുതല്‍ സമയം വെള്ളക്കെട്ടുള്ളത്. പലപ്പോഴും പാളയത്തുനിന്നുള്ള വെള്ളം വരെ സ്റ്റേഡിയം ജങ്ഷനില്‍ കെട്ടികിടക്കാറുണ്ട്.
മഴക്കാലം തുടങ്ങുന്നതിന് മുന്‍പായി നഗരത്തിന്റ പ്രധാന കേന്ദ്രങ്ങളില്‍ കോര്‍പറേഷന്‍ വലിയ കനാലുകള്‍ യോഗ്യമാക്കുകയും മാവൂര്‍ റോഡ് മുതല്‍ കനോലി കനാല്‍ വരെയുള്ള ഭാഗങ്ങളില്‍ മലിനജല ഒഴുക്ക് സുഗമമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരന്നുവെങ്കിലും വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിലെ അവസ്ഥയില്‍ മഴ തുടര്‍ന്നാല്‍ നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങുമെന്നുറപ്പാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago